Trending

ജീവകാരുണ്യത്തിനായി ആനക്കുഴിക്കര സൂപ്പർ ലീഗ് ഇന്ന് പെരുവയൽ ടർഫിൽ

ജീവകാരുണ്യത്തിനായി ആനക്കുഴിക്കര സൂപ്പർ ലീഗ് ഇന്ന് പെരുവയൽ ടർഫിൽ


പെരുവയൽ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം ലക്ഷ്യമിട്ട് ആനക്കുഴിക്കര സൂപ്പർ ലീഗ് (ASL) സീസൺ 3 യുടെ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് (മെയ് 13, 2025) വൈകുന്നേരം 7 മണിക്ക് പെരുവയൽ ടർഫിൽ നടക്കും.
എടവഴി അഹമ്മദ് സാഹിബ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും എം.സി. മൊയ്തീൻ സാഹിബ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള മത്സരങ്ങൾ കാണികൾക്ക് ആവേശകരമായ അനുഭവമാകും.
നാട്ടിലെ കായിക പ്രേമികൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്കും ഈ ടൂർണമെന്റ് ഒരു നല്ല അവസരമാണ്. എല്ലാവരെയും പെരുവയൽ ടർഫിലേക്ക് സ്വാഗതം ചെയ്യുന്നു.

Post a Comment

Previous Post Next Post