Trending

കോഴിക്കോട് ആകാശവാണിക്ക് ലിസണേഴ്‌സ് ഫോറത്തിന്റെ അഭിനന്ദനം

കോഴിക്കോട് ആകാശവാണിക്ക് ലിസണേഴ്‌സ് ഫോറത്തിന്റെ അഭിനന്ദനം


കോഴിക്കോട്: കോഴിക്കോട് ആകാശവാണിയുടെ 75 വർഷത്തെ മികച്ച സേവനത്തിന് ലിസണേഴ്‌സ് ഫോറം അംഗങ്ങൾ അഭിനന്ദനവും ആശംസകളും അറിയിച്ചു. ഫോറം സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ എഞ്ചിനീയറിംഗ് വാണി ആർ കെ വി ശരത്ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ പ്രോഗ്രാം സി കൃഷ്ണ കുമാർ, പ്രോഗ്രാം എക്സിക്യൂട്ടീവ് എന്നിവർ പങ്കെടുത്തു.
ലിസണേഴ്‌സ് ഫോറം ചെയർമാൻ ആർ ജയന്ത് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എൻ സി അബ്ദുള്ള കോയ ആകാശവാണിയുടെ കഴിഞ്ഞ 75 വർഷത്തെ സംഭാവനകളെക്കുറിച്ച് സംസാരിച്ചു.
കോഴിക്കോട് ആകാശവാണിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ലിസണേഴ്‌സ് ഫോറം തുടർന്നും നൽകുമെന്ന് നേതാക്കൾ അറിയിച്ചു. ആകാശവാണിയുടെ ഭാവി പരിപാടികൾക്ക് ഫോറം എല്ലാ ആശംസകളും നേർന്നു.

Post a Comment

Previous Post Next Post