ഊഞ്ഞാൽ
(ബാലസാഹിത്യ കവിത)
രചന : അൽ അമീൻ ആലപ്പുഴ
മഖ്ദൂമിയ്യ ഓഫ് ക്യാമ്പസ്
പണ്ടൊരു നാളിൽ
നെല്ലിമര ചോട്ടിൽ
കുഞ്ഞിയും കുഞ്ഞുവും
കയറു കെട്ടി.
ഓടി വന്ന കുഞ്ചു
ചാടി വന്ന മഞ്ജു
കയറിന് മേലെ
പലക നീട്ടി.
നാലാളും കൂടി
ഉത്സാഹം കാട്ടി
ചാടി അതിന്മേൽ
വിഷ്ഠരായി.
പിന്നാലെ നിന്ന
അമ്മയുടെ വാക്ക്
"മക്കളേ വീഴണ്ട"
എന്നത് ഭീതിയാഴ്ത്തി.
അമ്മയുടെ വാക്ക്
കുഞ്ഞിയുടെ നോക്ക്
പൊടുന്നനെ എല്ലാം
താഴെയായി
രചന : അൽ അമീൻ ആലപ്പുഴ
Tags:
Articles