Trending

ജസിയ ഷാജഹാന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ജസിയ ഷാജഹാന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു


കൊല്ലം:
കവയിത്രിയും എഴുത്തുകാരിയുമായ ജസിയ ഷാജഹാന്റെ രണ്ട് പുസ്തകങ്ങൾ - "മരിയാന ട്രെഞ്ച്" (കഥാസമാഹാരം), "ഇലഞരമ്പിലെ ഹിമ കണങ്ങൾ" (കവിതാസമാഹാരം) എന്നിവ മെയ് 30 ന് വൈകിട്ട് കൊല്ലം പ്രസ്സ് ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്തു.



മുൻ സംസ്ഥാന പോലീസ് മേധാവിയും എഴുത്തുകാരനുമായ ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് ആണ് പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ചത്.


പ്രസ്തുത ചടങ്ങിൽ സാഹിത്യരംഗത്തെ പ്രമുഖരായ ഡോ. മുഞ്ഞിനാട് പത്മകുമാർ, അടുതല ജയപ്രകാശ്, ബാബു പാക്കനാർ, നിസാർ കെ കെ തുടങ്ങിയവർ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. പുസ്തകങ്ങളെക്കുറിച്ചും സാഹിത്യ ലോകത്തെക്കുറിച്ചുമുള്ള അവരുടെ വിലയേറിയ കാഴ്ചപ്പാടുകൾ ചടങ്ങിന് മാറ്റുകൂട്ടി.
പുതിയ പുസ്തകങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post