സന്മനസ്സുള്ളവരുടെ കൂട്ടായ്മയിൽ സ്നേഹാദര സമർപ്പണം
മുക്കം: നിസ്വാർത്ഥ ജീവകാരുണ്യ, ആതുര സേവന രംഗത്തെ പ്രവർത്തകർക്ക് സ്നേഹാദരവ് അർപ്പിച്ച് സന്മനസ്സുള്ളവരുടെ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയമായി. 2025 മെയ് 18 ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് മുക്കം ഹൈവേ റെസിഡൻസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ശ്രീ.ഷൈജുവിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിന് ശ്രീ.കരീം എളമരം അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ.പി.ടി.ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാമൂഹ്യ പ്രവർത്തക ശ്രീമതി. കാഞ്ചന മാല മുഖ്യാതിഥിയായി പങ്കെടുത്തു.
തുടർന്ന് നടന്ന ഉപഹാര സമർപ്പണ ചടങ്ങിൽ ശ്രീ.പി.ടി. ബാബു, ഡോക്ടർമാരായ സബീന കെ.വി., ബഷീർ പി.എം.എ., ദീപക് എൽ., അമാൽ ജോൺ ജേക്കബ് , ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേന കോഴിക്കോട് ജില്ല വനിതാ വൈസ് പ്രസിഡണ്ട് ആമിന ജിജു എന്നിവർക്ക് സ്നേഹാദരവ് നൽകി. കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ഫസീനയുടെ സാന്നിധ്യം ചടങ്ങിൽ എടുത്തു പറയേണ്ട ഒരനുഭവമായിരുന്നു.
ശ്രീമതി.അഡ്വ.ചാന്ദ്നി.കെ (ഡെപ്യൂട്ടി ചെയർമാൻ, മുക്കം മുനിസിപ്പാലിറ്റി), ശ്രീമതി.രജിത (CDs ചെയർപേഴ്സൺ, മുക്കം മുനിസിപ്പാലിറ്റി), ശ്രീ.സത്യൻ മാസ്റ്റർ (കൗൺസിലർ, മുക്കം മുനിസിപ്പാലിറ്റി) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Tags:
Mavoor News