ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നവരെ കരുതിയിരിക്കണം:
ഐ എസ് എം ഖുർആൻ സമ്മേളനം
കാഞ്ഞങ്ങാട്: ഖുർആനിനെ സ്വാർത്ഥ താത്പര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിച്ച് സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പതിനേഴാമത് ഖുർആൻ അന്താരാഷ്ട്ര വെളിച്ചം സംഗമം ആവശ്യപ്പെട്ടു. ഒരു നിരപരാധിയെ കൊന്നാൽ മാനവരാശിയെ മുഴുവൻ കൊന്നതിന് തുല്യമാണെന്ന് പഠിപ്പിക്കുന്ന ഖുർആൻ സകല തീവ്ര ചിന്തകളുടെയും വേരറുക്കുന്ന ഗ്രന്ഥാമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിനെ കൃത്യമായ സ്രോതസ്സിൽ നിന്നും പഠിക്കാത്തവരാണ് തീവ്രചിന്തകളിൽ ആകൃഷ്ടരാകുന്നതെന്നും സമ്മേളനം കൂട്ടിച്ചേർത്തു.
സംഗമം കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ: എ.ഐ അബ്ദുൽ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മുനീർ പാടില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. പതിനെട്ടാം ഘട്ട വെളിച്ചം ലോഞ്ചിംഗ് കെ.എൻ.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുർറഹ് മാൻ മദനി നിർവ്വഹിച്ചു. ബാല വെളിച്ചം ലോഞ്ചിംഗ് കെ.എൻ.എം വൈസ് പ്രസിഡണ്ട് പി.കെ.ഇബ് റാഹിം ഹാജിയും റിവാർഡ് വെളിച്ചം ലോഞ്ചിംഗ് സെക്രട്ടറി ഡോ: സുൽഫിക്കർ അലിയും ലോഗോ പ്രകാശനം കെ.എൻ.എം വൈസ് പ്രസിഡണ്ട് പ്രൊഫ: എൻ. വി അബ്ദുർഹ്മാനുംനിർവഹിച്ചു.
ഡോ:അഹ് മദ്, എ.പി സൈനുദ്ദീൻ, ഇസ് ഹാഖലി കല്ലിക്കണ്ടി സംസാരിച്ചു.
വിവിധ സെഷനുകളിൽ ഉനൈസ് പാപ്പിനിശ്ശേരി, അഹ് മദ് അനസ് മൗലവി, സുബൈർ പീടിയേക്കൽ,ആദിൽ അത്വീഫ് സ്വലാഹി, ശഫീഖ് അസ് ലം , അലി ശാക്കിർ മുണ്ടേരി, അൻസാർ നൻമണ്ട, ഡോ: ജംഷീർ ഫാറൂഖി വിഷയാവതരണം നടത്തി. ബാലസമ്മേളനത്തിൽ നിസാർ ഒളവണ്ണ, ജൈസൽ പരപ്പനങ്ങാടി , സൈദ് മുഹമ്മദ് കുരുവട്ടൂർ , ഹാശിം കൊല്ലമ്പാടി തുടങ്ങിയവരും വനിതാ സമ്മേളനത്തിൽ സ്വലാഹുദ്ദീൻ ചുഴലി,ഷമീമ ഇസ് ലാഹിയ്യ, ആയിശ ചെറുമുക്ക് എന്നിവരും സംസാരിച്ചു.
സമാപനം കേരളാ ജംഇയ്യത്തുൽ ഉലമാ ജന: സെക്രട്ടറി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി, വെളിച്ചം കൺവീനർ കെ.എം.എ അസീസ്, എം.എസ്.എം സെക്രട്ടറി നിഷാൻ ടമ്മിറ്റോൺ, ഐ.എസ്.എം സംസ്ഥാന ഭാരവാഹികളായ സെക്രട്ടറി ബരീർ അസ് ലം, നാസർ മുണ്ടക്കയം,ശാഹിദ് മുസ് ലിം ഫാറൂഖി,റഹ് മത്തുല്ല സ്വലാഹി പുത്തൂർ, ശിഹാബ് തൊടുപുഴ, ശംസീർ കൈതേരി , നൗഷാദ് കരുവണ്ണൂർ സംസാരിച്ചു.
Tags:
Kerala News