Trending

മാവൂർ മഹ്ളറയിൽ വിദ്യാത്ഥി യൂണിയൻ രൂപീകരിച്ചു

മാവൂർ മഹ്ളറയിൽ വിദ്യാത്ഥി യൂണിയൻ രൂപീകരിച്ചു


മാവൂർ:
മാവൂർ മഹ്ളറയിലെ ദഅ്‌വ കോളേജ് ജൂനിയർ അക്കാദമി ഹിഫ്ളുൽ ഖുർആൻ പ്ലസൻ്റ് വാലി എന്നിവയുടെ സംയുക്ത സമാജമായി മസ്ക് (മഹ്ളറ യൂണിയൻ ഓഫ് സ്റ്റുഡൻസ് കീപ്പേഴ്സ്) രൂപീകരിച്ചു.

മർകസ് മുദരിസ് സയ്യിദ് ജസീൽ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു വിദ്യാർഥികൾ കൈവരിക്കേണ്ട കലാ,സാഹിത്യ കഴിവുകളെക്കുറിച്ച് ക്ലാസെടുത്തു. മഹ്ളറ വൈസ് പ്രസിഡന്റ് അബദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ ഹാഫിള് അജ്മൽസഖാഫി സ്വാഗതം പറഞ്ഞു ഉസ്താദുമാരായ ഗഫൂർ സഖാഫി സൽമാൻ ബുഖാരി ഫിറോസ് സഖാഫി അബ്ബാസ് ലത്വീഫി എന്നിവർ സംസാരിച്ചു മിദ്‌ലാജ് മുണ്ടക്കൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post