സൗത്ത് അരയങ്കോട് മുസ്ലിം ലീഗ് സമ്മേളനം
സൗത്ത് അരയങ്കോട് മേഖല മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് വനിതാ സംഗമവും പ്രവർത്തകകേമ്പും നടന്നു. വനിതാ സംഗമം ചാത്തമംഗലം പഞ്ചായത്ത് വനിതാലീഗ് പ്രസിഡണ്ട് എം.കെ. നദീറ ഉദ്ഘാടനം ചെയ്തു.സംസ്ഥാന എം.എസ്.എഫ് വൈസ് പ്രസിഡണ്ട് ആയിഷബാനു മുഖ്യപ്രഭാഷണം നടത്തി. പി.നഫീസ അദ്ധ്യക്ഷത വഹിച്ചു. മാവൂർ പഞ്ചായത്ത് വനിതാലീഗ് പ്രസിഡണ്ട് ഷരീഫ, സി. മുനീറത്ത് ടീച്ചർ, എന്നിവർ പ്രസംഗിച്ചു.പി.വി. മൈമുന സ്വാഗതവും പി.ആമിന ടീച്ചർ നന്ദിയു പറഞ്ഞു.
![]() |
സൗത്ത് അരയങ്കോട് മുസ്ലിം ലീഗ് സമ്മേളനത്തിൽ പഴയകാല മുസ്ലിം ലീഗ് നേതാക്കളെ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എൻ.പി. ഹംസ മാസ്റ്റർ പൊന്നാട നൽകി ആദരിക്കുന്നു. |
പ്രവർത്തകകേമ്പ് നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എൻ.പി. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഷ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടരി അഹമ്മദ്കുട്ടി അരയങ്കോട്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം. ഹുസ്സയിൻ , ജനറൽ സെക്രട്ടരി എൻ.പി. ഹമീദ് മാസ്റ്റർ, എം. മുസ്തഫ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പഴയകാല ലീഗ് നേതാക്കളെ ആദരിച്ചു.SSLC, പ്ലസ് ടു വിജയികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും അനുമോദിച്ചു. പി. അബ്ദുറസാഖ് സ്വാഗതവും പി. മജീദ് നന്ദിയു പറഞ്ഞു.
Tags:
Mavoor News