മാവൂർ സർക്കിൾ കമ്മിറ്റിയുടെ ആദരവ്
മാവൂർ: സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളും ആദർശങ്ങളും പ്രചരിപ്പിക്കുന്നതിലും, സംഘടനാ പ്രവർത്തനങ്ങളിൽ വലിയ ത്യാഗങ്ങൾ സഹിച്ച മുതിർന്ന നേതാക്കളെ മാവൂർ സർക്കിൾ പ്രാസ്ഥാനിക കുടുംബം ആദരിച്ചു. മെയ് 16 ന് വൈകുന്നേരം 6.30 ന് മാവൂർ മഹ്ളറയിൽ നടന്ന മർഹും കെ വി അഹമ്മദ് കുട്ടി ഹാജി നഗരിയിൽ വെച്ചായിരുന്നു ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്.
പൊതുയോഗങ്ങളിലും ബോധവൽക്കരണ ക്ലാസുകളിലും സരസമായ ശൈലിയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ കീലത്ത് മുഹമ്മദ് മാസ്റ്റർ, സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് പ്രസ്ഥാനത്തിന് അടിത്തറയിട്ട പി ടി സി മുഹമ്മദലി മാസ്റ്റർ പാറമ്മൽ, കാന്തപുരം ഉസ്താദിൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുകയും പ്രാദേശിക തലത്തിൽ നേതൃത്വം നൽകുകയും ചെയ്ത മമ്മദ് കോയ ഹാജി ചെറൂപ്പ, വി എം സുലൈമാൻ മുസ്ലിയാർ കുറ്റിക്കടവ്, പി വി ബീരാൻ കോയ ഹാജി മുഴാപാലം എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അബ്ദുറഹ്മാൻ ബാഖവി മടവൂർ, വടശ്ശേരി ഹസ്സൻ മുസ്ലിയാർ, നെച്ചായിൽ മുഹമ്മദലി മാസ്റ്റർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. സയ്യിദ് ഹസൻ തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി തങ്ങൾ, അബൂബക്കർ ബാഖവി കുറ്റിക്കടവ്, കെ പി ബീരാൻ മുസ്ലിയാർ പെരുവയൽ, അബ്ദുല്ല മാസ്റ്റർ പാറമ്മൽ, പി കെ മൊയ്തീൻ കുട്ടി മുസ്ലിയാർ കുറ്റിക്കടവ്, ഇബ്റാഹീം കുട്ടി സഖാഫി പൂലോട്, മൂസ സഖാഫി പെരുവയൽ, അബ്ദുൽ അസീസ് സഖാഫി, ഫഹദലി നിസാമി, ഓനാക്കിൽ ആലി പാറമ്മൽ തുടങ്ങിയ നേതാക്കളും സയ്യിദൻമാരും ചടങ്ങിൽ പങ്കെടുത്തു.
Tags:
Mavoor News