Trending

മഹ്‌ളറ കോളേജ് ബിരുദ ബിരുദാനന്തര ചടങ്ങ് സംഘടിപ്പിച്ചു

മഹ്‌ളറ കോളേജ് ബിരുദ ബിരുദാനന്തര ചടങ്ങ് സംഘടിപ്പിച്ചു


മാവൂർ:
മഹ്‌ളറ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ഈ വർഷം പുറത്തിറങ്ങുന്ന ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികളുടെ ബിരുദാനന്തര ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മഹ്‌ളറ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ സെക്രട്ടറി എൻ.മുഹമ്മദ് അലി മാസ്റ്റർ ഔപചാരികമായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഒ.മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിറാജ് ന്യൂസ് എഡിറ്റർ മുസ്തഫ പി.ഇറക്കൽ ബിരുദ ദാന പ്രസംഗം നടത്തി.
മഹ്‌ളറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജംഷീർ കെ., ഹാഫിസ് അജ്മൽ സഖാഫി മാവൂർ, വൈസ് പ്രിൻസിപ്പൽ ഉഷ കെ., മുഹമ്മദ് നിസാമുദ്ധീൻ കെ., ആയിഷ ഷിറിൻ പി.ജി., ബബിത അശോക് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഈ അധ്യയന വർഷത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ റുഷ്ദ കൽപ്പള്ളി, നസീഹ ഓ., ഇർഫാന, തസ്‌നീം പാറമ്മേൽ എന്നിവരെ എൻ.മുഹമ്മദ് അലി മാസ്റ്റർ ആദരിച്ചു.
ബിരുദ ദാന ചടങ്ങിൽ അൻസിയ മിർസ പുത്തൂർ മഠം, ഗോപിക സി., മുഹ്സിന മറിയം, റുഷ്ദ കൽപ്പള്ളി, ഇർഫാന പാലാഴി, തസ്‌നീം പാറമേൽ തുടങ്ങിയ വിദ്യാർത്ഥിനികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി സംസാരിച്ചു.
മുഹമ്മദ് സലാം റിയാസ് പൂക്കളത്തൂർ സ്വാഗതവും സഞ്ജന സുരേഷ് ബാബു ആലിൻ തറ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post