ആനക്കുഴിക്കര സൂപ്പർ ലീഗ് സീസൺ ത്രീ സമാപിച്ചു
കുറ്റിക്കാട്ടൂർ:
ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആനക്കുഴിക്കര സൂപ്പർ ലീഗിന്റെ മൂന്നാം സീസൺ സമാപിച്ചു.
ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് 2023 ലാണ് ഈ ടൂർണമെന്റ് ആരംഭിച്ചത്.
എടി അഹമ്മദ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കായി നടന്ന വാശിയേറിയ പോരാട്ടത്തിൽ എംസി മൊയ്തീൻ റണ്ണേഴ്സ് ട്രോഫിക്കുവേണ്ടി പത്തോളം ടീമുകൾ മാറ്റുരച്ചു.
വിവിധ ടീമുകളിൽ നിന്നായി 80 ഓളം ഫുട്ബോൾ താരങ്ങൾ ഈ സൂപ്പർ ലീഗിൽ അണിനിരന്നു.
സമാപന സമ്മേളനത്തിൽ എൻ എം അബൂബക്കർ അധ്യക്ഷത വഹിച്ചു. കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി പ്രസിഡണ്ട് എംസി സൈനുദ്ദീൻ ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പുതിയോട്ടിൽ അബ്ദുൽ കരീം ആശംസകൾ അറിയിച്ചു. ഫവാസ് കെ പി നന്ദി പ്രകാശിപ്പിക്കുകയും ഫസലുമുണ്ടോട്ട് സ്വാഗതം പറയുകയും ചെയ്തു.
Tags:
Kuttikattoor News