കുഴമ്പ്ര കരുമകൻ കാവ് അന്നപൂർണേശ്വരദേവി ശ്രീകോവിൽ പുനഃപ്രതിഷ്ഠ മഹോത്സവം മെയ് 8നും 9നും
മാവൂർ: കണ്ണിപ്പറമ്പ് കുഴമ്പ്ര കരുമകൻ കാവ് അന്നപൂർണേശ്വരിദേവി ശ്രീകോവിൽ പുനഃപ്രതിഷ്ഠ മഹോത്സവം മേയ് 8, 9 വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ മാവൂർ പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ആറിന് നട തുറക്കലും തുടർന്ന് ഉഷ പൂജയും നടക്കും. രാവിലെ ഏഴിന് ശില്പിയിൽ നിന്ന് ശ്രീ കോവിൽ ഏറ്റുവാങ്ങും. തുടർന്ന് കലവറ നിറക്കൽ, കൂട്ട പ്രാർത്ഥന എന്നിവ നടക്കും. രാവിലെ എട്ടുമണിക്ക് നടക്കുന്ന സ്റ്റേജ് ഉദ്ഘാടനത്തിൽ ചലച്ചിത്ര താരം കുമാരി ദേവനന്ദ ഭദ്രദീപം തെളിയിക്കും. രാവിലെ 9 മണിക്ക് കോട്ടപ്പറമ്പ് ഗവ. ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തും. വൈകുന്നേരം അഞ്ചുമണിക്ക് നട തുറക്കൽ, തുടർന്ന്, പ്രസാദ ശുദ്ധിക്രിയകൾ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. രാത്രി 7.30ന് നടക്കുന്ന സാംസ്കാരിക സംഗമം മുക്കം ഹയർസെക്കൻഡറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ ഉദ്ഘാടനം ചെയ്യും. എം.വി.ആർ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, ടോപ് സിംഗർ ഫെയിം കുമാരി ദേവനന്ദ എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് ആദരിക്കലും ഉപഹാരസമർപ്പണം നടക്കും. രാത്രി 8 30 മുതൽ കലാധരണി അവതരിപ്പിക്കുന്ന നൃത്ത, നൃത്ത്യങ്ങൾ, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ ആറിന് നടതുറക്കൽ, തുടർന്ന് ഗണപതി ഹോമം, കലശ പൂജ, കരുമകന് വിശേഷാൽ പൂജ എന്നിവയും 9 മണിക്ക് ബാലാലയത്തിൽ നിന്നും മൂലാലയത്തിലേക്ക് അന്നപൂർണേശ്വരിയെ കുടിയിരുത്തുന്ന ചടങ്ങും നടക്കും. തുടർന്ന് ഗുരു പ്രതിഷ്ഠ - ഗുരുപൂജ, അയ്യപ്പ പ്രതിഷ്ഠ - അയ്യപ്പ പൂജ, സർവ്വ ഐശ്വര്യ പൂജ, അന്നപൂർണേശ്വരിക്ക് ശ്രീ കോവിൽ ചുറ്റുവിളക്ക് സമർപ്പണം, പ്രഭാഷണം, പ്രസാദ് ഊട്ട്, എന്നിവയും നടക്കും. വൈകിട്ട് നട തുറക്കുകയും തുടർന്ന് ചുറ്റുവിളക്ക്, ഭഗവതിസേവ എന്നിവയും രാത്രി ഏഴിന് വിവിധ കലാപരിപാടികളും രാത്രി 8:00 മണിക്ക് കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപ ലഹരിയും നടക്കും. വാർത്ത സമ്മേളനത്തിൽ കുഴമ്പ്ര കരുമകൻ കാവ് പ്രസിഡന്റ് ബാബുരാജൻ പുതുക്കുടി, സെക്രട്ടറി രാജേഷ് കൂനിച്ചുമാട്ടുമ്മൽ, രക്ഷാധികാരി മാധവൻ നായർ ചോലക്കൽ, കമ്മിറ്റിയംഗം അജേഷ് കുമാർ ചിറക്കൽ എന്നിവർ പങ്കെടുത്തു
Tags:
Mavoor News