Trending

ചെറൂപ്പയിൽ ഹജ്ജ് യാത്രയയപ്പും അനുമോദന ചടങ്ങും സംഘടിപ്പിച്ചു:

ചെറൂപ്പയിൽ ഹജ്ജ് യാത്രയയപ്പും അനുമോദന ചടങ്ങും സംഘടിപ്പിച്ചു:


മാവൂർ:
ചെറൂപ്പ ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ, വാർഡിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന മുതിർന്ന മുസ്ലിം ലീഗ് അംഗം     എ കെ റഷീദ് സഹിബിന് യാത്രയയപ്പ് നൽകി. അതോടൊപ്പം മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  വി കെ നിസാമുൽ ഹഖിനുള്ള അനുമോദനവും നടത്തി.               ചടങ്ങിൽ മുസ്ലീം ലീഗ് വാർഡ് പ്രസിഡണ്ട് കാമ്പുറത്ത് മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു,    ട്രഷറർ കെഎം അബ്ദുള്ള, പഞ്ചായത്ത് മുസ്ലിംലീഗ് ജോ. സെക്രട്ടറി             യു ഗഫൂർ , യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹബീബ് ചെറൂപ്പ, കെഎം എ റഹ് മാൻ,  പി. പരീകുട്ടി ഹാജി. എകെ. റഷീദ് എന്നിവർ സംസാരിച്ചു.       ചടങ്ങിൽ എകെ റഷീദ് സാഹിബിനുള്ള ഉപഹാര സമർപ്പണം എകെ
ഉമ്മർ ഹാജി നിർവ്വഹിച്ചു. പി. സലീം സ്വാഗതവും വാർഡ് സെക്രട്ടറി യു അസീസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post