അതിര്‍ത്തിയില്‍ രാജ്യത്തിന്‍റെ അഭിമാനം കാക്കാന്‍
പൊരുതുന്ന സേനാംഗങ്ങള്‍ക്ക് കാലിക്കറ്റ് ബീച്ച് കൂട്ടായ്മ
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
12-05-2025 നടന്ന കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നമ്മുടെ രാജ്യം നേരിടുന്ന യുദ്ധസമാനമായ സാഹചര്യത്തില്‍ എല്ലാ ഭാരതീയനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും സേനാംഗങ്ങളുടെ പോരാട്ടത്തിന് എല്ലാവിധ മാനസിക പിന്തുണ നല്‍കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന എല്ലാ ലഹരി വിരുദ്ധ നടപടികള്‍ക്കും യോഗം പ്രമേയത്തിലൂടെ പിന്തുണ പ്രഖ്യാപിച്ചു.
ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ട് എന്‍.ഇ. മനോഹര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.സി. അബ്ദുള്ളകോയ സ്വാഗതം പറഞ്ഞു.
2025-27 വര്‍ഷത്തേക്കുള്ള 25 പ്രവര്‍ത്തക സമിതിയേയും താഴെ പറയുന്ന ഭാരവാഹികളേയും യോഗം തെരഞ്ഞെടുത്തു. സി. മുജീബ് റഹ്മാന്‍ നന്ദി പ്രകാശിപ്പിച്ചു.
പി.കെ. മൊയ്തീന്‍ കോയ (കെന്‍സ) പ്രസിഡണ്ട്
മുജീബ് റഹ്മാന്‍ സി. (കെന്‍സ) ജനറല്‍ സെക്രട്ടറി
എന്‍.ഇ. മനോഹര്‍ ട്രഷറര്‍
ഡോ. കെ.എം. ആഷിഖ് വൈസ് പ്രസിഡണ്ട്
മനോജ് കുമാര്‍ സി.സെക്രട്ടറി
Tags:
Kozhikode News