Trending

30 ഡിവിഷനുകളിൽ മൽസരിക്കാനൊരുങ്ങി എസ്.ഡി.പി.ഐ

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോർപറേഷനിൽ 30 ഡിവിഷനുകളിൽ മൽസരിക്കാനൊരുങ്ങി എസ്.ഡി.പി.ഐ


തദ്ദേശ തെരഞ്ഞെടുപ്പ് -2025ന് ഒരുങ്ങുന്നതിന്റെ ഭാഗമായി എസ്.ഡി.പി.ഐ കോഴിക്കോട് കോർപറേഷൻ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. മാത്തോട്ടം കിങ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ പാർട്ടി ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിൽ എസ്.ഡി.പി.ഐ മുപ്പതു സ്ഥലങ്ങളിൽ മത്സരിക്കുമെന്ന് മുസ്തഫ കൊമ്മേരി പറഞ്ഞു. ബേപ്പൂർ, പോർട്ട്‌ വാർഡ്, സാഗര സരണി, നടുവട്ടം, നടുവട്ടം ഈസ്റ്റ്‌, അരക്കിണർ, മാത്തോട്ടം, അരീക്കാട്, മീഞ്ചന്ത, നല്ലളം, ചെറുവണ്ണൂർ, കൊളത്തറ, പയ്യാനക്കൽ, നദീനഗർ, കപ്പക്കൽ, മുഖദാർ, കുറ്റിച്ചിറ, നടക്കാവ്, വെള്ളയിൽ,കല്ലായി, പുതിയങ്ങാടി, മായനാട്, കിണശ്ശേരി, കൊമ്മേരി, മൂന്നലിങ്കൽ, എലത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാവും പാർട്ടി മത്സരിക്കുക.

നിരവധി വാർഡുകളിൽ ജയപരാജയങ്ങൾ നിർണയിക്കാൻ എസ്.ഡി.പി.ഐക്ക് സാധിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തെളിയിച്ചിട്ടുണ്ട്. - മുസ്തഫ കൊമ്മേരി പറഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പിനെ പാർട്ടി വളരെ പ്രാധാന്യത്തോട് കൂടിയാണ് കാണുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോട് കോർപറേഷനിലും sdpi ചരിത്രപരമായ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. പതിറ്റാണ്ടുകളായി എൽ. ഡി. ഫ് ഭരിക്കുന്ന കോർപർഷനിൽ അഴിമതിയും കെടുകാര്യസ്ഥതയും ദൂർത്തും നടമാടുമ്പോൾ ക്രിയാത്മക പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ആയതിനാൽ കോഴിക്കോട് കോർപറേഷനിലെ ജനങളുടെ ശബ്ദമായി sdpi മാറുമെന്നും മുസ്തഫ കൊമ്മേരി കൂട്ടിച്ചേർത്തു.

പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന പ്രവർത്തകർക്കുള്ള മെമ്പർഷിപ് വിതരണവും മുസ്തഫ കൊമ്മേരി നിർവഹിച്ചു. എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രവർത്തക സമിതി അംഗം മുസ്തഫ മാസ്റ്റർ പൊന്മള, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ ആയ ഫായിസ് മുഹമ്മദ്‌, കെ കെ കബീർ, ഷാനവാസ്‌ മാത്തോട്ടം, സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജാഫർ പയ്യാനക്കൽ, നോർത്ത് മണ്ഡലം പ്രസിഡന്റ്‌ സഹദ് മായനാട് കോർപറേഷൻ വാർഡ് കമ്മിറ്റി  പ്രസിഡന്റ്‌ മാരായ പി വി അൻവർ, റാഹിം ബേപ്പൂർ, താരിക് പയ്യാനക്കൽ, സത്താർ കല്ലായി, റഫീഖ് കൊമ്മേരി, സിദീഖ് മായനാട് സംസാരിച്ചു.

Post a Comment

Previous Post Next Post