ലഹരിക്കെതിരെ വനിതാ ലീഗിൻ്റെ അമ്മ സദസ്സ്.
കൂളിമാട് : വനിതാ ലീഗ് കൂളിമാട് വാർഡ് കമ്മിറ്റി ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം കെ നദീറ ഉദ്ഘാടനം ചെയ്തു. സി. റഷീദ നവാസ് അധ്യക്ഷയായി. പ്രമുഖ ട്രൈനർ പി.കെ.എം. അനസ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ.എ. റഫീഖ്, ഇ.എം. ഫാത്തിമ,ഇ.പി.സജ്ല, കെ.ഫാത്തിമ സംസാരിച്ചു.
Tags:
Mavoor News