Trending

ലഹരി നിർമ്മാർജ്ജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കൺവെൻഷൻ ശ്രദ്ധേയമായി

ലഹരി നിർമ്മാർജ്ജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കൺവെൻഷൻ ശ്രദ്ധേയമായി

ഉൽഘാടനം കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലർ പി.മൊയ്തീൻ കോയ ഉൽഘാടനം ചെയ്യുന്നു.

കോഴിക്കോട്:
ലഹരിയുടെ വിപത്തിനെതിരെ ശക്തമായ പോരാട്ടം നയിക്കാൻ ലക്ഷ്യമിട്ട് ലഹരി നിർമ്മാർജ്ജന സമിതി (LNS) കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ മെഗാ കൺവെൻഷൻ കോഴിക്കോട് ലീഗ് ഹൗസിൽ വെച്ച് നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള LNS അംഗങ്ങളും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള നിരവധി യുവതി യുവാക്കളും കൺവെൻഷനിൽ പങ്കെടുത്തു.


കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലർ പി.മൊയ്തീൻ കോയ കൺവെൻഷൻ ഔദ്യോഗികമായി ഉൽഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും സമൂഹത്തിൽ അത് സൃഷ്ടിക്കുന്ന ഭീഷണികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ലഹരിയിൽ നിന്ന് യുവതലമുറയെ രക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ജില്ലയിലെ LNS ൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ വ്യാപിപ്പിക്കുന്നതിനും കൺവെൻഷനിൽ വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടു. ലഹരിയുടെ ഉപയോഗം തടയുന്നതിനും അതിൽ നിന്ന് മുക്തി നേടുന്നവർക്ക് സഹായം നൽകുന്നതിനുമുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.
യുവജനങ്ങളുടെ വലിയ പങ്കാളിത്തം കൺവെൻഷന് പുതിയ ഊർജ്ജം നൽകി. ലഹരി വിരുദ്ധ പോരാട്ടത്തിൽ സജീവമായി രംഗത്തിറങ്ങാൻ തയ്യാറാണെന്ന് അവർ പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post