Trending

ഭൂമിക റെസിഡന്റ്‌സ് അസ്സോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു.

ഭൂമിക റെസിഡന്റ്‌സ് അസ്സോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു.


പേരാമ്പ്ര: കല്ലോട് ഭൂമിക റെസിഡന്റ്‌സ് അസ്സോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. കല്ലോട് ചാമക്കുന്നുമ്മൽ താഴെ എം.ടി.വാസുദേവൻ നായർ നഗറിൽ നടന്ന പരിപാടി ജാനു തമാശ ടീം നിധിലാൽ, സുധൻ താത്തോത്ത് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.

ഭൂമിക റെസിഡന്റ്‌സ് അസ്സോസിയേഷൻ പ്രസിഡണ്ട് സി.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ പി.കെ.രാഘവൻ മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി സുകുമാർ ശ്രീകല റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫഷണൽ നാടക സംവിധായകൻ രാജീവൻ മമ്മിളി, കഥാകൃത്ത് മിഥുൻ കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.മനോജ് നന്ദി പറഞ്ഞു.

കളിമുറ്റം നാടക കളരിയിലൂടെ ശ്രദ്ധേയനായ കെ.പി.സജീവൻ, കഥാകൃത്ത് അഷ്‌റഫ് കല്ലോട്, നാടക അഭിനേതാവ് പ്രകാശ് മൂദൂർ, ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ ഉന്നതവിജയി അമൻ ജ്യോതിസ്, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. തുടർന്ന് റെസിഡന്റ്‌സ് അസ്സോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു.

Post a Comment

Previous Post Next Post