കൊച്ചു കൂട്ടുകാർക്ക് സ്നേഹ സമ്മാനം
കോഴിക്കോട്:
ട്രൈ സ്റ്റാർ കോതി ആർട്സ് & സ്പോർട്സ് ക്ലബ്ബും കോസ്റ്റൽ പോലീസ് ഡിപ്പാർട്മെന്റും സംയുക്തമായി കോതിയിലെ മൂന്ന് അംഗനവാടികളിലെയും പഠനം പൂർത്തിയാക്കി സ്കൂളുകളിലേക്ക് പോകുന്ന കൊച്ചു കൂട്ടുകാർക്ക് സ്നേഹ സമ്മാനം നൽകി.
ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ. സത്യൻ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. ബീറ്റ് ഓഫീസർ അരുൺ, ട്രൈ സ്റ്റാർ കോതിയുടെ ഭാരവാഹികളായ ടി.വി. റിയാസ്, അൻവർ, ഹാരിസ്, ടി.വി. അസ്കർ, പ്രദേശത്തെ മുതിർന്ന പൗരനായ പി.ടി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Tags:
Kozhikode News