Trending

മാതൃകാ ദമ്പതികൾ : കാൻസർ രോഗികൾക്ക് താങ്ങായി ഷക്കീറും അൻസിനയും

മാതൃകാ ദമ്പതികൾ :
കാൻസർ രോഗികൾക്ക് താങ്ങായി ഷക്കീറും അൻസിനയും


ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയലും ഭാര്യ അൻസിനയും കാൻസർ രോഗികൾക്ക് പ്ലേറ്റ്ലെറ്റ് (SDP) ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായി. ഷക്കീർ ഇത് 63-ാം തവണയാണ് SDP ദാനം ചെയ്യുന്നത്. ഇത് അദ്ദേഹത്തിന്റെ 88-ാമത്തെ രക്തദാനമാണ്. അതേസമയം, അൻസിന ആദ്യമായാണ് SDP ദാനം ചെയ്യുന്നത്. ഇത് അവരുടെ ആറാമത്തെ രക്തദാനമാണ്.
സ്ത്രീകൾ വളരെ അപൂർവമായി മാത്രം SDP ദാനത്തിന് എത്തുന്ന ഈ സാഹചര്യത്തിൽ, ഹോപ്പിൽ നിന്ന് SDP ദാനം ചെയ്യുന്ന ആദ്യ വനിത എന്ന പ്രത്യേകതയും അൻസിനയ്ക്ക് സ്വന്തമായി.
രോഗികളെ ചേർത്തുപിടിക്കാനുള്ള ഈ ദമ്പതികളുടെ സന്മനസ്സിന് ഹോപ്പ് കുടുംബം സ്നേഹാശംസകൾ അറിയിച്ചു.

Post a Comment

Previous Post Next Post