ലഹരി വിരുദ്ധ സന്ദേശം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം- എം.ജി.എം സ്റ്റുഡന്റ്‌സ് വിംഗ്
കോഴിക്കോട്: സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ കുട്ടികളിൽ അവബോധമുണ്ടാക്കാൻ പാഠ്യപദ്ധതിയിൽ ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തണമെന്ന് കോഴിക്കോട് സൗത്ത് ജില്ലാ എം.ജി.എം സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിച്ച വഹ്ദ'25 ജില്ലാ പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജന ജാഗ്രതാ സമിതികൾക്ക് രൂപം നൽകണമെന്നും സംഗമം ആവശ്യപ്പെട്ടു.
ജൂൺ-ഡിസംബർ കാലയളവിൽ സ്റ്റുഡന്റ്‌സ് വിംഗിന് കീഴിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകി. സംഗമം കെ.എൻ.എം ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി ഉദ്ഘാടനം ചെയ്തു. എം.ജി.എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ്
ഫാത്തിമ റഷ അധ്യക്ഷത വഹിച്ചു. സുബൈർ മദനി, ആയിഷാബി നടുവട്ടം, സൗദ ഒളവണ്ണ , ജുബുല പാലത്ത് , ഹനിയ നരിക്കുനി, റുബ സലിം ഫറോക്ക്, ഫിദ ആരാമ്പ്രം, ഹനാൻ കാരപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.
Tags:
Kozhikode News