എം.എസ്.എം ലഹരി വിരുദ്ധ എക്സിബിഷൻ ഇന്ന് കിണാശ്ശേരിയിൽ
കിണാശ്ശേരി: സമൂഹത്തിൽ അനുദിനം വർധിച്ചുവരുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കെ.എൻ.എം മങ്കാവ് മണ്ഡലം മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ലഹരി വിരുദ്ധ എക്സിബിഷൻ ഇന്ന്(2025 മെയ് 24 ശനി) ഉച്ചയ്ക്ക് 2മണി മുതൽ കിണാശ്ശേരി മസ്ജിദുൽ മുജാഹിദീന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടക്കും. മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റാണ്(എം.എസ്.എം) എക്സിബിഷന്റെ സംഘാടകർ. എക്സിബിഷൻ സന്ദർശിക്കുന്ന യുവാക്കളും വിദ്യാർത്ഥികളുമുളകപ്പെടെയുള്ളവർക്ക് കൃത്യമായ ലഹരി വിരുദ്ധ സന്ദേശം നൽകി ലഹരിയുടെ അപകടങ്ങൾ വരച്ചുകാണിക്കാനാണ് സംഘാടകർ എക്സിബിഷനിലൂടെ ഉദ്ദേശിക്കുന്നത്.
Tags:
Perumanna News