ISL താരം നൗഫൽ പി.എൻ എവർഷൈൻ ഫുട്ബോൾ അക്കാദമിക്കുള്ള ജേഴ്സികൾ വിതരണം ചെയ്തു
ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനവും മുംബൈ സിറ്റി എഫ്‌സിയുടെ (ISL) വേഗതയേറിയ യുവതാരവുമായ നൗഫൽ പി.എൻ, പാഴൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എവർഷൈൻ ഫുട്ബോൾ അക്കാദമിയിലെ വിവിധ വിഭാഗങ്ങളിലുളള കുട്ടികൾക്ക് പുതിയ ജേഴ്സികൾ വിതരണം ചെയ്തു.
അണ്ടർ 9, 11, 13 ടീമുകൾക്കായുള്ള ജേഴ്സികൾ KINZA STEEL DOORS, MA PLAY, KUTTOSSA HAJI FAMILY എന്നിവരുടെ സ്‌പോൺസർഷിപ്പിലാണ് വിതരണം ചെയ്യപ്പെട്ടത്.
ചടങ്ങിൽ നിരവധി കായികപ്രേമികളും രക്ഷിതാക്കളും പങ്കെടുത്തു. നൗഫൽ തന്റെ ഫുട്ബോൾ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ച്, സ്വപ്നങ്ങൾ പിന്തുടരാനും ഫുട്ബോളിനോടുള്ള താത്പര്യം സംരക്ഷിക്കാനുമുള്ള പ്രചോദനമായി.
നൗഫലിന്റെ ഈ പിന്തുണയ്‌ക്ക് അക്കാദമി കമ്മറ്റി പ്രത്യേക നന്ദി അറിയിച്ചപ്പോൾ, അദ്ദേഹത്തിനുള്ള ഉപഹാരം വാർഡ് മെംബർ ഇ.പി. വത്സല ഏല്പിച്ചു.
Tags:
Latest News