വിദ്യാർത്ഥികൾക്കായി പുതിയ കരിയർ മേഖലകൾ തുറന്ന് കരിയർ കണക്ട്' സമാപിച്ചു
മുക്കം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ശേഷം തിരഞ്ഞെടുക്കാവുന്ന വിവിധ കോഴ്സുകൾ, ക്യാമ്പസുകൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് ചോദിച്ച് അറിയുന്നതിനായി മഹ്ളറ സംഘടിപ്പിച്ച 'കരിയർ കണക്ട്' പ്രോഗ്രാം സമാപിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്ന നിരവധി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകളെക്കുറിച്ച് കരിയർ കൗൺസിലർമാർ രക്ഷിതാക്കളോടൊപ്പം ഇരുന്ന് വിശദീകരിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും വിവിധ ഗ്രൂപ്പുകളാക്കി കൃത്യമായ ഫോളോ അപ്പ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മഹ്ളറ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ സെക്രട്ടറി എൻ. മുഹമ്മദലി മാസ്റ്റർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഓ. മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. വെഫി കേരള ഡയറക്ടർ സി.കെ. റഫീഖ്, കരിയർ മെന്റർ നാസർ മാവൂർ, മുബഷിർ കുന്നമംഗലം, ഹാഫിസ് അജ്മൽ സഖാഫി, ജംഷീർ കെ., അബ്ദുൽ അസീസ് പാറമ്മൽ, ഹിബ മാവൂർ, ശബ്ല കണ്ണിപറമ്പ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
Mavoor News