Trending

പെരുവയലിൽ ആളൊഴിഞ്ഞ പോൾകാസ്റ്റിംഗ് സ്ഥലത്ത് തീപിടുത്തം

പെരുവയലിൽ ആളൊഴിഞ്ഞ പോൾകാസ്റ്റിംഗ് സ്ഥലത്ത് തീപിടുത്തം:


പെരുവയൽ: പെരുവയൽ കൊണാറമ്പത്ത് മൂന്ന് ഏക്കറോളം വരുന്ന ആളൊഴിഞ്ഞ പോൾകാസ്റ്റിംഗ് സ്ഥലത്ത് തീപിടുത്തമുണ്ടായി. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നതും കാട് വളർന്നു നിൽക്കുന്നതുമായ ഈ പ്രദേശത്ത് ഉടമസ്ഥരുടെ ശ്രദ്ധക്കുറവ് മൂലം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.


വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണവിധേയമാക്കി. അജയൻ, മുഹമ്മദ് ഫഹദ്, ജമാലുദ്ദീൻ, ജിതിൻ, കൃഷ്ണമുരളി, കിരൺ നാരായണൻ, വേലായുധൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഉടൻതന്നെ ഭൂമിയുടെ ഉടമസ്ഥനെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ അറിയിച്ചു.
ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതായും, മാലിന്യം തള്ളുന്നത് പതിവായതായും നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് പലതവണ ഉടമസ്ഥരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കാട് വളർന്നു നിൽക്കുന്നതും മാലിന്യം കുന്നുകൂടുന്നതും കാരണം തീപിടുത്തം പോലുള്ള അപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.


ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും, സാമൂഹ്യവിരുദ്ധരുടെ ശല്യം നിയന്ത്രിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post