Trending

മൽസ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ എസ് ടി യു കോഴിക്കോട് ജില്ലാ മെമ്പർഷിപ്പ് ഉദ്ഘാടനം നടന്നു

മൽസ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ എസ് ടി യു കോഴിക്കോട് ജില്ലാ മെമ്പർഷിപ്പ് ഉദ്ഘാടനം നടന്നു


കോഴിക്കോട്:
മൽസ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) കോഴിക്കോട് ജില്ലാ മെമ്പർഷിപ്പ് കാമ്പയിൻ 2025 ന് തുടക്കമായി. ജില്ലാ പ്രസിഡണ്ട് കെ.പി. അബ്ദുൽ കരീം, കെ. അബ്ബാസിന് ആദ്യ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിമാരായ ഖമറുദ്ദീൻ എരഞ്ഞോളി, യു. ഫിറോസ്ഖാൻ, കെ.വി. ഗഫൂർ, വി. ജാഫർ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
ജില്ലയിലെ മൽസ്യ വിതരണ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കൾ അറിയിച്ചു. കൂടുതൽ തൊഴിലാളികൾ ഫെഡറേഷനിൽ അംഗങ്ങളാകണമെന്നും അവർ അഭ്യർത്ഥിച്ചു.
ഈ വർഷം കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും ഫെഡറേഷൻ ലക്ഷ്യമിടുന്നുണ്ട്.

Post a Comment

Previous Post Next Post