രാധാകൃഷ്ണൻ സൗപർണ്ണികയുടെ 'റേഡിയോ കുസൃതികൾ' പ്രകാശനം ചെയ്തു
രാധാകൃഷ്ണൻ സൗപർണ്ണികയുടെ ഏറ്റവും പുതിയ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥമായ 'റേഡിയോ കുസൃതികൾ - ചില റേഡിയോ വിജ്ഞാന കുസൃതി ചിന്തകൾ ഭാഗം - 5' പ്രകാശനം ചെയ്തു. നാഷണൽ ബുക്ക് ട്രസ്റ്റ് മെംബറും, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡണ്ടുമായ ശ്രീ എൻ നന്ദകുമാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകനും, പ്രക്ഷേപകനുമായ ശ്രീ ബാലനാരായണൻ, കവയത്രി ശ്രീമതി സിമ്പിൾ ചന്ദ്രന് പുസ്തകത്തിൻ്റെ ആദ്യ പ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു. പുസ്തകത്തിൻ്റെ അവലോകനം മോട്ടിവേഷണൽ സ്പീക്കറും അദ്ധ്യാപികയുമായ ഡോ. ലതികാ ശാലിനി നിർവ്വഹിച്ചു.
ചടങ്ങിൽ ശിവദാസ് വൈക്കം (ആക്റ്റ് കേരള), ശ്രീ വിജയവർമ്മ (എഴുത്തുപുര പബ്ലിക്കേഷൻ), ശ്രീ മഹേശ്വരൻ, ശ്രീമതി വൈഗാലക്ഷ്മി, കവി കെ. ആർ രാധാകൃഷ്ണൻ, ബാലസാഹിത്യകാരൻ രാമചന്ദ്രൻ പുറ്റുമാനൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥകാരൻ ശ്രീ രാധാകൃഷ്ണൻ സൗപർണ്ണിക തൻ്റെ പ്രതിസ്പന്ദനം അറിയിച്ചു.
പുസ്തകം റേഡിയോയുടെ വിജ്ഞാനപരമായതും രസകരമായതുമായ ചിന്തകൾ പങ്കുവെക്കുന്നു. അഞ്ചാം ഭാഗമായി പുറത്തിറങ്ങിയ ഈ പുസ്തകം വായനക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും.
Tags:
Latest News