പി കെ ഗ്രൂപ്പ് പെരുവയൽ ടർഫ് കോർട്ടിൽ ഫുട്ബോൾ ടൂർണമെൻറ് സമാപിച്ചു:
പി കെ ഗ്രൂപ്പ് ജേതാക്കൾ
പെരുവയൽ:
പി കെ ഗ്രൂപ്പ് പെരുവയൽ ടർഫ് കോർട്ടിൽ നാലുദിവസമായി സംഘടിപ്പിച്ചു വന്ന ഫുട്ബോൾ ടൂർണമെൻറ് സമാപിച്ചു. വാശിയേറിയ പോരാട്ടങ്ങൾക്ക് വേദിയായ ടൂർണമെൻറ് ഫൈനലിൽ പി കെ ഗ്രൂപ്പ് അരിക്കൽ എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി.
ടൂർണമെൻറിൻ്റെ സെമിഫൈനൽ മത്സരത്തിൽ പി കെ ഗ്രൂപ്പും കായലും തമ്മിൽ ഏറ്റുമുട്ടി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ട്ഔട്ട് വേണ്ടിവന്നു. പെനാൽറ്റി ഷൂട്ടൗട്ടിലും സമനില തുടർന്നപ്പോൾ നറുക്കെടുപ്പിലൂടെ പി കെ ഗ്രൂപ്പ് ഫൈനലിൽ പ്രവേശിച്ചു.
ഫൈനൽ മത്സരത്തിൽ പി കെ ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവെച്ച് വിജയം സ്വന്തമാക്കി. വിജയികൾക്കുള്ള ട്രോഫികൾ പി കെ ഫ്ലോർമിൽ പി ആർ ഒ പ്രജീഷ് വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫികൾ പി കെ ഷഹീദാണ് നൽകിയത്.
ടൂർണമെൻറ് കമ്മിറ്റി കൺവീനർ ജയേഷ് ഇളവന സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പി കെ ഷഹീദ് അധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ, കുന്നമംഗലം നിയോജകമണ്ഡലം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Tags:
Peruvayal News