കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി:ഒപ്പന പുരാണം സെമിനാർ നടത്തി
കൊണ്ടോട്ടി :
കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ഭാഗമായി കോഴിക്കോട് സിറ്റി ചാപ്റ്റർ ഒപ്പന പുരാണം സെമിനാർ നടത്തി.കുറ്റിച്ചിറ സിയസ്കൊ ഹാളിൽ നടന്ന
ചടങ്ങിൽ ഒപ്പനയുടെ ചരിത്ര നിരൂപണം,
ഡിബേറ്റ്,ആദരം എന്നിവ നടന്നു.മഹാകവി മോയിൻകുട്ടിവൈദ്യർ അക്കാദമി ചെയർമാൻ
ഡോ.ഹുസൈൻ രണ്ടത്താണി ചടങ്ങ് ഉദ്ഘാ ടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ കെ.മൊയ്തീൻകോയ അധ്യക്ഷനായി.ഒപ്പന കലയിൽ നൽകിയ അടയാളപ്പെടുത്തലിന്
പി.എൻ ഉസ്മാൻകോയ,പള്ളിവീട് ഉമ്മാത്തബി
എന്നിവർക്കുള്ള ഉപഹാരം ചടങ്ങിൽ ഹുസൈൻ രണ്ടത്താണി,മാപ്പിള കലാ അക്കാ ദമി സംസ്ഥാന ആക്ടിങ്ങ് പ്രസിഡൻ്റ് എ.കെ. മുസ്തഫ എന്നിവർ ഉപഹാരം കൈമാറി. അഷ്റഫ് പുളിക്കൽ പൊന്നാടയണിയിച്ചു.
കവി കെ.മൊയ്തു മാസ്റ്റർ വാണിമേൽ ക്ലാസെടുത്തു. ഡിബേറ്റിന് കവി പക്കർ പന്നൂർ,ഗായകൻ റഷീദ് മോങ്ങം,പഴയ കാല ഒപ്പന കലാകാരൻ പി.എൻ ഉസ്മാൻകോയ എന്നിവർ നേതൃത്വം നൽകി.സംസ്ഥാന സെക്രട്ടറി ഇഷ്റത്ത് സബ,ഫൈസൽ കന്മനം, സാബി തെക്കേപ്പുറം,സഹീർ നല്ലളം,ഉമ്മർ മാവൂർ, കെ.എം വഹീദ ,ലിയാന മോൾ എന്നിവർ പങ്കെടുത്തു.സൂഫി ഗായകൻ അഷ്റഫ് പാലപ്പെട്ടി,അക്കാദമി സംസ്ഥാന സെക്രട്ടറി നൗഷാദ് വടകര, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് എം.കെ അഷ്റഫ്,സെക്രട്ടറി അഷ്റഫ് കൊടുവള്ളി, മലപ്പുറം ജില്ല പ്രസിഡൻ്റ് ലുഖ്മാൻ അരീക്കോട്,സെക്രട്ടറി പി.വി.ഹസീബ് റഹ്മാൻ,അബ്ദുറഹിമാൻ കള്ളിതൊടി, ഫസൽവെള്ളായിക്കോട്,സിറ്റി ചാപ്റ്റർ പ്രസിഡൻ്റ്അനസ് പരപ്പിൽ, സെക്രട്ടറി റാഷിദ് അഹമ്മദ്,ഇ.ഫൈസൽ സമാൻ, എം.കെ ജലീൽ,ബഷീർ മാസ്റ്റർ,ലിബ ഫാത്തിമ, നൂഹ മോൾ പ്രസംഗിച്ചു.