Trending

മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളന പ്രചാരണാർത്ഥം പെരുവയലിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളന പ്രചാരണാർത്ഥം പെരുവയലിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി


പെരുവയൽ:
മോട്ടോർ തൊഴിലാളി യൂണിയൻ (STU) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുന്നമംഗലം മണ്ഡലം മോട്ടോർ തൊഴിലാളി യൂണിയൻ (STU പെരുവയൽ ടറഫ് കോർട്ടിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെൻ്റുകൾക്ക്
വർണ്ണാഭമായ തുടക്കം കുറിച്ചു. ഏപ്രിൽ 28, 29 തീയതികളിലാണ് STU-വിന്റെ ജില്ലാ സമ്മേളനം നടക്കുന്നത്.


ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മൊയ്തീൻ കോയ നിർവഹിച്ചു. കുന്നമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ കുന്നമംഗലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി നൗഷാദ് പി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് യൂ.എ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം സെക്രട്ടറി ഹാരിസ് മലബാർ, അനസ് പാലാഴി, റഫീഖ് പെരിങ്ങോളം എന്നിവർ ആശംസകൾ അറിയിച്ചു. മണ്ഡലം ട്രഷറർ ഫൈസൽ പന്തിരാംങ്കാവ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ നിരവധി കായിക പ്രേമികളും യൂണിയൻ അംഗങ്ങളും പങ്കെടുത്തു.

Post a Comment

Previous Post Next Post