Trending

ലിബറൽ ചിന്തകളുടെ വ്യാപനം അപകടം : അബ്ബാസ് അലി തങ്ങൾ

ലിബറൽ ചിന്തകളുടെ വ്യാപനം അപകടം : അബ്ബാസ് അലി തങ്ങൾ


യുവസമൂഹത്തിൽ ലിബറൽ ചിന്തകൾ ശക്തിപ്പെടുന്നത് അപകടകരമാണെന്നും ലഹരികളുടെയും കുറ്റകൃത്യങ്ങളുടെയും വ്യാപനത്തിന് ഇത് കാരണമാകുന്നുവെന്നും പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ പ്രസ്താവിച്ചു. പൂവാട്ടുപറമ്പ് ഇർഷാദ് മഹല്ലിന് കീഴിലുള്ള ഖിദ്മത്തുൽ ഇസ്‌ലാം സംഘത്തിൻ്റെ 43-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുൽ ബാസിത്ത് എ പി അധ്യക്ഷത വഹിച്ചു.
സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.  മഹല്ല് പ്രസിഡണ്ട് എംപി മുഹമ്മദ് ഹാജി പതാക ഉയർത്തി. പി.പി അബു , പി.പി അബ്ദുറഹിമാൻ ഹാജി, പി ബാവഹാജി, യാസർ അറഫാത്ത് പി ടി , ഉക്കാസ് ഹാജി സംസാരിച്ചു. ജമാലുദ്ധീൻ കെ.പി സ്വാഗതവും ഖൈസ് ആണോറ നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ റാലി പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ഷറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സംഗമം കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പോലീസ്  കമ്മിഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്തു.  സൈക്കോളജിസ്റ്റ് ഡോ.ഷറഫുദ്ധീൻ കsമ്പോട്ട് മുഖ്യ പ്രഭാഷണം നടത്തി. മുനവ്വർ ഫൈറൂസ്  അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ആരിഫ് ബാഖവി  സമ്മാനങ്ങൾ വിതരണം ചെയ്തു. വി.പി മൊയ്തീൻ, എ. കുഞ്ഞിരായിൻ ഹാജി, പി.പി ജാഫർ മാസ്റ്റർ, ഇ. അബ്ദുസ്സലാം, ആണോറ മജീദ് ഹാജി, ഇ.എം റഷീദ് ഹാജി, അബ്ദുറഹിമാൻ മാസ്റ്റർ, സി.പി ഉസ്മാൻ, അസ്‌ലം പി.പി, റാഷിദ് പി, സിദ്ധീഖ് ഹസനി, ബഷീർ മാസ്റ്റർ സംസാരിച്ചു. സൈനുൽ ആബിദ് ടി.പി സ്വാഗതവും സമീർ നടുക്കാട്ടിൽ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post