Trending

മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ലഹരി വിരുദ്ധ റാലി യുടെ പ്രചരണാർത്ഥം ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു:

മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ലഹരി വിരുദ്ധ റാലി യുടെ പ്രചരണാർത്ഥം
ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു:


ഫറൂഖ് മുനിസിപ്പാലിറ്റി 34ആം ഡിവിഷൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേ തലയിൽ വച്ച് ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

ലഹരി നിർമാർജന സമിതി ജില്ലാ സെക്രട്ടറി ഇ കെ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു.


പ്രശസ്ത മോട്ടിവേഷണൽ കൗൺസിലറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആമിന ജിജു സെഷന് നേതൃത്വം നൽകി. 


ഡിവിഷൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പാലക്കൽ ബഷീർ സ്വാഗതവും പ്രസിഡണ്ട് എൻ വി ബീരാൻ കോയ അധ്യക്ഷതയും വഹിച്ചു.

ഡിവിഷൻ കൗൺസിലർ കെ പി ലൈല,
അഡ്വ കെപി മുഹമ്മദ് യാസിർ, ഇബ്രാഹിം പുള്ളാട്ട്, ജലീൽ, കുട്ടിക്കോയ , ഹക്കീം തെക്കേതല എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post