Trending

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ കുടുംബത്തിന് സഹായം അനിവാര്യം

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ കുടുംബത്തിന് സഹായം അനിവാര്യം


പെരുമണ്ണ:
പെരുമണ്ണ പഞ്ചായത്തിലെ കുന്നത്ത് കാട്ടിൽ താമസിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് ജാസിറിൻ്റെ കുടുംബം ചികിത്സാ ചിലവുകൾ താങ്ങാനാവാതെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നു. പുത്തൂർമഠം എ.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ജാസിറിൻ്റെ തുടർ ചികിത്സക്കായി വലിയ തുക ആവശ്യമാണ്.
ഈ സാഹചര്യത്തിൽ, ട്രൂ ലൈവ് ഓൺലൈൻ മീഡിയ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ലൈഫ് സ്കിൽ കൺസൾട്ടന്റും ഹീലിംഗ് തെറാപ്പിസ്റ്റുമായ ആമിന ജിജു, ബി.ആർ.സി. മാവൂരിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ഷെമിന പി., ഷിജ പി., അനിത എന്നിവരടങ്ങിയ സംഘം ജാസിറിൻ്റെ വീട് സന്ദർശിച്ചു. കുടുംബത്തിൻ്റെ ദയനീയ അവസ്ഥ നേരിൽ കണ്ടറിഞ്ഞ സംഘം, സാധ്യമായ സഹായങ്ങൾ എത്തിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.


ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിൽ മുൻപന്തിയിലേക്ക് കൊണ്ടുവരേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ആമിന ജിജു അഭിപ്രായപ്പെട്ടു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് സഹായം നൽകാൻ മനുഷ്യസ്നേഹികൾ മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു.
ജാസിറിൻ്റെ ജീവൻ രക്ഷിക്കാനും കുടുംബത്തിൻ്റെ ദുരിതങ്ങൾ ഇല്ലാതാക്കാനും സുമനസ്സുകളുടെ സഹായം അത്യന്താപേക്ഷിതമാണ്.

JASMIN N
Account NO:4690101002682
CANARA BANK 
Kuttikattoor
IFSC Code: CNRB0004690
MICR Code: 673015019
Gpay No.   :. 7907781769

സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ അക്കൗണ്ട് നമ്പർ
നൽകുന്നു

Post a Comment

Previous Post Next Post