ഈമിശ്ക്കാത്തുൽ ഹുദാ മദ്റസാ വാർഷികത്തിലെ എക്സിബിഷൻ ശ്രദ്ധേയമായി
ചെറുവാടി പൊറ്റമ്മൽ മിശ്കാത്തുൽ ഹുദാ മദ്രസയുടെ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷൻ ജനശ്രദ്ധ ആകർഷിക്കുന്നു. അറബി ഭാഷയുടെ പ്രത്യേകതകൾ, അറബി ഔദ്യോഗിക ഭാഷയായി സംസാരിക്കുന്ന രാജ്യങ്ങളെ പറ്റിയുള്ള വിവരണം, ഓരോ കാലഘട്ടത്തിലെയും അറബി സാഹിത്യം, സാഹിത്യകാരന്മാർ, അറബി ഭാഷയിലെ പ്രതിഭകൾ, പൗരാണിക അറബി അക്കങ്ങൾ, ഇന്ത്യൻ അറബി സാഹിത്യം, സാഹിത്യകാരന്മാർ, ഇന്ത്യയിൽ എത്തിയ അറബി സഞ്ചാരികൾ, അറബിയിൽ ഇറങ്ങിയ പത്രങ്ങൾ, കേരള അറബി സാഹിത്യം, സാഹിത്യകാരന്മാർ, കേരളത്തിൽ ഇറങ്ങിയ അറബി ആനുകാലിക പ്രസിദ്ധീകരണങ്ങൾ, മലയാളത്തിൽ ഉപയോഗിക്കുന്ന അറബി വാക്കുകൾ, മലയാളത്തിൽ നിന്നും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങൾ, പരിസ്ഥിതി ബോധവൽക്കരണ സന്ദേശങ്ങൾ,മാപ്പിള കലകൾ, അറബി കാലിഗ്രാഫി, അറബി ഭാഷയുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതകൾ, മിക്ക രാജ്യങ്ങളിൽ നിന്നും പുറത്തിറങ്ങിയ കറൻസികൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ, പുരാവസ്തുക്കൾ തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്. എക്സിബിഷൻ അൽ മനാർ പ്രീ സ്കൂൾ അക്കാദമിക് ഡയറക്ടർ റഫീഖ് കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം കെ എൻ എം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം ടി. അബ്ദുസമദ് സുല്ലമി ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് ബംഗാളത്ത് മുഹമ്മദ് ( കുഞ്ഞി ) അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബഷീർ മാസ്റ്റർ ആമുഖ ഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ ആയിഷ ചേലപുറത്ത്, ഇസ്മായിൽ കുട്ടി മദനി, മൂസ ഹാജി പുതിയോട്ടിൽ, കെ വി അബ്ദുറഹിമാൻ, എ സി മൊയ്തീൻ, റിയാസുദ്ദീൻ മാസ്റ്റർ, ശുഐബ് കോട്ടപ്പുറത്ത്, പോക്കുട്ടി സാഹിബ്, അഷ്റഫ് കൊട്ടു പുറത്ത്, പി അബ്ദുറഹിമാൻ, സി വി അലൂഫ്, കെ വി മുഹമ്മദ് സിനാൻ തുടങ്ങിയവർ സംസാരിച്ചു.
പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സാജിദ് പുതിയോട്ടിൽ ഉദ്ഘാടനം ചെയ്യും.
ബാദുഷ ബാഖവി മുഖ്യപ്രഭാഷണം നടത്തും.
കെ എൻ എം ജില്ലാ വിദ്യാഭ്യാസ കൺവീനർ ഷബീർ കൊടിയത്തൂർ തസ്കിയ പ്രഭാഷണം നടത്തും.
വനിതാ സംഗമം ആബിദ ഫാറൂഖി ഉദ്ഘാടനം ചെയ്യും. നബീല കുനിയിൽ മുഖ്യപ്രഭാഷണം നടത്തും.
സമാപന സമ്മേളനം കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. എം അഹ്മദ് കുട്ടി മദനി അധ്യക്ഷത വഹിക്കും. കെ കെ ബഷീർ ദാരിമി ആമുഖഭാഷണം നടത്തും. ലിന്റോ ജോസഫ്.എം എൽ എ , ബ്ലോക്ക് മെമ്പർ അഡ്വ : സുഫിയാൻ, തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.
Tags:
Mavoor News