ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുമായി പെരിങ്ങോളം തുല്യതാ പഠന കേന്ദ്രം
കുറ്റിക്കാട്ടൂർ:
പെരിങ്ങോളം ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം തുല്യതാ പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. "Stop Drugs" എന്ന വിഷയത്തിൽ നടന്ന ക്ലാസ്സിൽ ഡി-അഡിക്ഷൻ ട്രെയിനർ ഫാബിത.ഒ മുഖ്യ പ്രഭാഷണം നടത്തി.
പഠന കേന്ദ്രം കോ-ഓഡിനേറ്റർ എ.പി വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജാഗ്രതാ സമിതി കുറ്റിക്കാട്ടൂർ പ്രതിനിധി ഷാഹുൽ ഹമീദ്, എം.ഷൈജ ടീച്ചർ എന്നിവർ സംസാരിച്ചു. ക്ലാസ് ലീഡർ വിനോദ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷീബ നന്ദി പ്രകാശിപ്പിച്ചു.
മൈമൂന ബീവി, ഫാഷിഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിൽ നിന്ന് രക്ഷ നേടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഫാബിത.ഒ വിശദമായി സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനകരമായ ക്ലാസ്സിൽ നിരവധി പേർ പങ്കെടുത്തു.
Tags:
Peruvayal News