ഒരാഴ്ച നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പിന് കോഴിക്കോട്ട് തുടക്കം
കോഴിക്കോട്:
ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് IHMA കോഴിക്കോട് ചാപ്റ്റർ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പുമായി സഹകരിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പിന് തുടക്കമായി. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടക്കുന്നത്.
IHMA സ്റ്റേറ്റ് സെക്രട്ടറി ഡോ. റംഷീദ് നെച്ചോളി ആദ്യ രക്തം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. IHMA കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ. ഫാസിൽ ഫിറോസ്, ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി, IHMA ജില്ലാ ട്രഷറർ ഡോ. ബർഹാൻ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഡോ. ലത, ഇഖ്റ ബ്ലഡ് സെന്റർ സൂപ്പർവൈസർ ജസിയ തുടങ്ങിയവർ നേതൃത്വം നൽകി.
ഉദ്ഘാടന ദിവസം വനിതകളടക്കം 18 ഓളം പേർ രക്തദാനം നടത്തി. ഒരാഴ്ചക്കാലം ക്യാമ്പ് തുടരും. രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇഖ്റ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.
Tags:
Kozhikode News