പെരുവയലിലെ ആദ്യകാല ആയുർവേദ ഡോക്ടർ കുഞ്ഞൻ വൈദ്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
പെരുവയൽ:
പെരുവയലിലെ ആദ്യകാല ആയുർവേദ ഡോക്ടർമാരിൽ പ്രമുഖനായിരുന്ന കുഞ്ഞൻ വൈദ്യർ അന്തരിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ വിവിധ വ്യക്തികളും സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
പെരുവയലിൽ ചേർന്ന അനുശോചന യോഗത്തിൽ പി.ജി. അനൂപ് സ്വാഗതം പറഞ്ഞു. പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ അധ്യക്ഷത വഹിച്ചു.
സി.പി.എം. ലോക്കൽ സെക്രട്ടറി ദേവദാസ് ഇളവന, കുന്നമംഗലം നിയോജകമണ്ഡലം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, അറപ്പൊയിൽ ഷാജി, ജി.ടി. സുബ്രഹ്മണ്യൻ, സുരേന്ദ്രൻ, സത്യ ബാലൻ, ബിജു മനത്താനത്ത് പറമ്പത്ത്, വടക്കയിൽ രാമചന്ദ്രൻ, എന്നിവർ അനുശോചന പ്രസംഗം നടത്തി.
കുഞ്ഞൻ വൈദ്യരുടെ സേവനങ്ങളെയും വ്യക്തിത്വത്തെയും അനുസ്മരിച്ച നേതാക്കൾ, അദ്ദേഹത്തിൻ്റെ നിര്യാണം പെരുവയലിന് വലിയ നഷ്ടമാണെന്നും അഭിപ്രായപ്പെട്ടു.
Tags:
Peruvayal News