പുവ്വാട്ടുപറമ്പിൽ സഹചാരി സെൻ്റർ വാർഷികവും നൂറെ അജ്മീർ ആത്മീയ മജ്‌ലിസും
പെരുവയൽ:
പുവ്വാട്ടുപറമ്പ് ഇർശാദ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെയും SKSSF സഹചാരി സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സഹചാരി സെൻ്റർ വാർഷികവും നൂറെ അജ്മീർ ആത്മീയ മജ്‌ലിസും ഏപ്രിൽ 13, 14, 15 (ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ പുവ്വാട്ടുപറമ്പിൽ നടക്കും.
ഏപ്രിൽ 13 ന് ഞായറാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം പുവ്വാട്ടുപറമ്പ്, തോട്ടുമുക്കിൽ വെച്ച് നടക്കുന്ന ആത്മീയ മജ്‌ലിസിൽ ഉസ്താദ് അൻവർ മുഹ്യുദ്ദീൻ ഹുദവി, ആലുവ മുഖ്യ പ്രഭാഷണം നടത്തും.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Tags:
Peruvayal News