നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം:
വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര
വെള്ളിപറമ്പ്:
നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് ടി പി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി കെ മാധവൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉ ദ്ഘാടനം ചെയ്തു. പെരുവയൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം എ ഖയ്യൂം, മണ്ഡലം പ്രസിഡൻ്റ് ഇ പി ഉമർ, മണ്ഡലം സെക്രട്ടറി അൻഷാദ് മണകടവ്, എക്സിക്യൂട്ടീവ് അംഗം മുസ്‌ലിഹ് പെരിങ്ങൊളം, വെള്ളിപ്പറമ്പ് യൂണിറ്റ് പ്രസിഡൻ്റ് ബക്കർ വെള്ളിപറമ്പ് എന്നിവർ സംസാരിച്ചു.
രാവിലെ വെള്ളിപറമ്പിൽ ആരംഭിച്ച പദയാത്ര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് കുറ്റിക്കാട്ടൂരിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ല വൈസ് പ്രസിഡന്റ് ശംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുസ്അബു അലവി, റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.
Tags:
Kuttikattoor News