Trending

പി എഫ് സി കുന്നമംഗലം പ്രീമിയർ ലീഗ് സീസൺ 7 ആരംഭിച്ചു

പി എഫ് സി കുന്നമംഗലം പ്രീമിയർ ലീഗ് സീസൺ 7 ആരംഭിച്ചു


കുന്നമംഗലം :
മയക്കുമരുന്ന് ലഹരിക്കെതിരെ പി എഫ് സി ക്ലബ് "കളിയാണ് ഞങ്ങൾക്ക് ലഹരി" എന്ന തലകെട്ടോടു കൂടി നടത്തുന്ന കുന്നമംഗലം പ്രീമിയർ ലീഗ് ഫുട്ബോൾ സീസൺ 7 കിക്ക്‌ ഓഫ് ചെയ്തു. നിലവിൽ ഗോകുലം കേരളയുടെ ഗോൾ കീപ്പറും മുൻ കേരളാ ബ്ലാസ്റ്റർസ്,മോഹൻ ബഗാൻ, ഇന്ത്യ u19 തരമായ ഷിബിൻ രാജ് ആണ് പരിപാടി ഉൽഗാടനം ചെയ്തത്. ക്ലബ് പ്രസിഡന്റ് ജാഫർ സ്വാഗതവും  ട്രഷറർ റെനീഷ് പയിമ്പ്ര നന്ദിയും പറഞ്ഞു. മുഹയിമിൻ (സാൻഡോസ്) സക്കീർ (സി എഫ് സി) ജാഫർ CV എന്നിവർ ആശംസകൾ അറിയിച്ചു. ഷിബിൻ രാജിന് ക്ലബ് അംഗം സൽമാൻ ഫാരിസ് ഉപഹാരം സമർപ്പിച്ചു. ഗേൾസ് & ജൂനിയർ വിഭാഗങ്ങളിലായി 40 ഓളം മത്സരങ്ങൾ 5 ദിവസം നീണ്ടു നിൽക്കും. ഏപ്രിൽ 15 മുതൽ 19 വരെ ടൂർണമെൻറ് എല്ലാ ദിവസവും 6 മണിക്ക് കിക്ക്‌ ഓഫ് ചെയ്യും.

Post a Comment

Previous Post Next Post