Trending

ലോകാരോഗ്യ ദിനാചരണം - മാവൂരിൽ വിവിധ പരിപാടികൾ നടത്തി.

ലോകാരോഗ്യ ദിനാചരണം - മാവൂരിൽ വിവിധ പരിപാടികൾ നടത്തി.

മാവൂർ:
മാവൂർ  ഗ്രാമപഞ്ചായത്തിന്റെയും എം സി എച്ച് യൂണിറ്റ് ചെറൂപ്പയുടെയും സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
. മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിന്  സമീപത്തു നിന്ന് ആരംഭിച്ച റാലി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്  ഫ്ലാഗ് ഓഫ് ചെയ്തു.  കോഴിക്കോട് നഴ്സിംഗ്  കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ചെറൂപ്പ ഹെൽത്ത് സെന്ററിൽ വെച്ച് നടത്തിയ ബോധവൽക്കരണ ക്ലാസ് എന്നിവ  ഇതോടനുബന്ധിച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ അധ്യക്ഷത വഹിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വളപ്പിൽ റസാഖ്  ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ ദേവി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി പ്രജിത്ത്, മാവൂർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.  ഗ്രാമപഞ്ചായത്തിലെ  ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, നഴ്സിംഗ് ട്യൂട്ടർമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post