Trending

എം.ടി. അനുസ്മരണവും മന്ദാരം പബ്ലിക്കേഷൻ പുസ്തക പ്രകാശനവും തുഞ്ചൻപറമ്പിൽ നടന്നു

എം.ടി. അനുസ്മരണവും മന്ദാരം പബ്ലിക്കേഷൻ പുസ്തക പ്രകാശനവും തുഞ്ചൻപറമ്പിൽ നടന്നു


തിരൂർ: പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് അനുസ്മരണമർപ്പിച്ച് മന്ദാരം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം തുഞ്ചൻപറമ്പിൽ വെച്ച് നടന്നു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ലോക കേരളസഭാംഗവുമായ പി.കെ. അബ്ദുറബ്ബ് പുസ്തകം പി.കെ. കബീർ സലാലക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ., പ്രമുഖ സാഹിത്യകാരൻ വൈശാഖൻ, റഷീദ് വെന്നിയൂർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. എം.ടി.യുടെ സാഹിത്യ സംഭാവനകളെ അനുസ്മരിച്ച ചടങ്ങിൽ, പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും പ്രസാധകരായ മന്ദാരം പബ്ലിക്കേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. സാഹിത്യ പ്രേമികൾ ഉൾപ്പെടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post