Trending

LNS ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിക്കും

LNS ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിക്കും


രാമനാട്ടുകര : 
ലഹരി നിർമാർജന സമിതി (LNS) കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി മേയ് 10ന് കോഴിക്കോട് വെച്ച് വിപുലമായ കൺവെൻഷൻ വിളിച്ചു ചേർക്കുന്നതാണ്. രാമനാട്ടുകരയിൽ വെച്ച് ചേർന്ന സ്പെഷ്യൽ കൺവെൻഷൻ രാമനാട്ടുകര മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. LNS മെമ്പർഷിപ്പ് പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ഏപ്രിൽ 29ന് മലപ്പുറത്ത്‌ നടക്കുന്ന “ലഹരിക്കെതിരെ പടയൊരുക്കം” ക്യാമ്പയിൻ സമാപനത്തോടനുബന്ധിച്ചുള്ള മഹാറാലിയിൽ ജില്ലയിൽ നിന്നും പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതാണ്.
കോഴിക്കോട് സൗത്ത് ജില്ല ജനറൽ സെക്രട്ടറി ഇ കെ അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. കോഴിക്കോട് സൗത്ത് ജില്ല പ്രസിഡന്റ് എ എം എസ് അലവി അധ്യക്ഷം വഹിച്ചു. LNS സംസ്ഥാന ഭാരവാഹികളായ സുബൈർ നെല്ലോളി, മജീദ് അമ്പലക്കണ്ടി എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എൻ കെ ബീച്ചികോയ, വി പി അബ്ദുൽ ഹമീദ്, അബ്ദുൽ റസാക്ക് പി, നാസർ കാരടി, ആഷിക്ക് എം കെ, മഹ്ബൂബ് കെ പി, വി പി എ സിദ്ധീഖ്, കെ ടി റസാക്ക്, മൂസകോയ മാസ്റ്റർ, ഹാത്തിക്കാബി ടി, റസിയ എൻ, ജമീല കെ, ആയിഷ ജഷ്‌ന, സൈനബ വി, നഫീസക്കുട്ടി പി എന്നിവർ സംസാരിച്ചു. കോഴിക്കോട് സൗത്ത് ജില്ല ട്രഷറർ കെ കെ കോയ കോവൂർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post