അധ്യാപക പരിശീലനം
സംഘടിപ്പിച്ചു
മാവൂർ:
സമസ്ത കേരള ഇസ്ലാം മത വിദ്യാ വിദ്യാഭ്യാസ ബോർഡിന്റെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ
ഭാഗമായി മാവൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ അധ്യാപക പരിശീലനം നടത്തി.
പ്രസിഡന്റ് അഷ്റഫ് റഹ്മാനി അധ്യക്ഷനായി.
സ്വദേശി റെയ്ഞ്ച് പ്രസിഡന്റ് കോയ മുസ്ലിയാർ സൗത്ത് അരയങ്കോട് ഉദ്ഘാടനം ചെയ്തു. കേരളത്തെ മത വൈജ്ഞാനിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് മാതൃകാ സംസ്ഥാനമാക്കുന്നതിൽ സമസ്ത വഹിച്ച പങ്ക് അനിഷേധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എളുപ്പ വഴിയിൽ വിദ്വാർത്ഥികൾക്ക് ജ്ഞാനം പകർന്ന് നൽകലാണ് അധ്യാപകന്റെ ഉത്തരവാദിത്വം. ചേർത്ത് നിർത്തിയും സ്നേഹം പകർന്ന് നൽകിയും
അധ്യാപനരീതി തുടർന്നും ഇസ്ലാമികാന്തരീക്ഷത്തിൽ പ്രവർത്തിക്കാനുളള
അവസരങ്ങൾ നൽകിയും ലഹരി പോലെയുള്ള വിപത്തിനെതിരെ പോരാടാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാഫി ഫൈസി തലപ്പെരുമണ്ണ, അസ്ലം ഇർഫാനി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ഒ.പി അഷ്റഫ് കുറ്റിക്കടവ്,ടി.കെ മുഹമ്മദലി, മൊയ്തീൻ ദാരിമി, ടി.കെ. മൂസ മുസ്ലിയാർ, അഷ്റഫ് ഫൈസി സംസാരിച്ചു.
Tags:
Mavoor News