വെൽഫെയർ പാർട്ടി
സാഹോദര്യ പദയാത്ര
മാവൂർ:
നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി മാവൂർ പഞ്ചായത്ത് കമ്മിറ്റി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു. ചെറൂപ്പയിൽ ജില്ല സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പദയാത്ര ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ മാവൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എം. ഷമീർ ചെറൂപ്പക്ക് ജില്ലാ സെക്രട്ടറി പതാക കൈമാറി. പി. സുബൈർ അധ്യക്ഷ വഹിച്ചു. ചെറൂപ്പയിൽനിന്ന് ആരംഭിച്ച പദയാത്ര തെങ്ങിലക്കടവ്, കൽപ്പള്ളി, പാറമ്മൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം മാവൂരിൽ സമാപിച്ചു. മാവൂരിൽ നടന്ന സമാപന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം എം.എ. ഖയ്യൂം ഉദ്ഘാടനം ചെയ്തു. എൻ.പി. മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു. എ പി അബ്ദുല്ലത്തീഫ് സ്വാഗതവും ഇ. സഫീർ നന്ദിയും പറഞ്ഞു. എ.പി. അബ്ദുൽ കരീം, ഇ. സാദിഖലി, ഷിംന അബ്ദുൽ ലത്തീഫ്, എ.പി. അഷ്റഫ്, സി. അഷ്റഫ്, എ.എം. റഷീദ്, എൻ.പി. ലുബൈബ്, ലൈല, മുഹമ്മദ് സഗീർ, നസ്ല ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
Mavoor News