അന്യായ കോർട്ട് ഫീ വർദ്ധന പിൻവലിക്കുക: ഐഎഎൽ
കോഴിക്കോട്:
അന്യായമായ കോർട്ട് ഫീ വർദ്ധനവ് പിൻവലിക്കണമെന്നും ജസ്റ്റിസ് മോഹൻ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.
കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. നിർമ്മൽ കുമാർ ഉദ്ഘാടനം ചെയ്തു. ഐഎഎൽ ജില്ലാ സെക്രട്ടറി അഡ്വ. പി ലിവിൻസ്, അഡ്വ, എ കെ സുകുമാരൻ അഡ്വ. കെ പി ബിനൂപ്, അഡ്വ.റിയാസ് അഹമ്മദ് സംസാരിച്ചു.
പ്രതിഷേധ പരിപാടിക്ക് അഡ്വ. സാറാ ജാഫർ, അഡ്വ. നികിത പാലക്കൽ, അഡ്വ ഇ നിധീഷ്, അഡ്വ. റിബിൻ ലാൽ പാവണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. വടകര ബാർ അസോസിയേഷനിൽ നടന്ന പ്രതിഷേധ പരിപാടി ഐഎഎൽ ജില്ലാ പ്രസിഡന്റ് അഡ്വ. എൽ ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ പി പ്രദീപ്, അഡ്വ. ഒ ദേവരാജൻ, അഡ്വ സി കെ വിനോദൻ സംസാരിച്ചു. പേരാമ്പ്രയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ അഡ്വ. കെ പി അഷി സംസാരിച്ചു. അഡ്വ സി ടി ജ്യോതി, അഡ്വ. പ്രദീപ്, അഡ്വ. പി എം ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
Kozhikode News