മലപ്പുറത്ത് ബോഡി ബില്‍ഡര്‍ മരിച്ച നിലയിൽ
കൊണ്ടോട്ടി
മിസ്റ്റര്‍ കേരള പട്ടം നേടിയ ബോഡി ബില്‍ഡറെ മലപ്പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി അന്തിയൂര്‍കുന്ന് വെള്ളാരത്തൊടി വീട്ടില്‍ യാസിര്‍ അറഫാത്ത്(34)ആണ് മരിച്ചത്.
വ്യാഴം രാവിലെ യാസിറിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Tags:
Malappuram News