അബൂ സുൽത്താൻ കെ.എസ്.എ
ചാമ്പ്യന്മാരായി
മാവൂർ:
മാവൂർ പാടം സൺഡേ ക്രിക്കറ്റ് ലീഗ് സംഘടിച്ച നാലാമത് ഏക ദിന ക്രിക്കറ്റ് ടൂർണമെന്റിൽ അബൂ സുൽത്താൻ കെ.എസ്.എ
ചാമ്പ്യന്മാരായി. ഫൈനലിൽ ബി എസ് ആർ ട്രേഡേഴ്സ് മാവൂരിനെ
2 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. എട്ട് ഓവർ അടിസ്ഥാനമാക്കി ആദ്യം ബാറ്റ് ചെയ്ത ബി ആർ എസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ നൂറ് റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അബൂ സുൽത്താൻ അവസാന ബോൾ സിക്സർ പറത്തിയാണ്
ലക്ഷ്യം മറി കടന്നത്.
നാലു ടീമുകൾ പങ്കെടുത്ത മത്സരം ലീഗ് അടിസ്ഥാനത്തിലാണ്
നടത്തിയത്.
ടൂർണമെന്റിലെ മാൻ ഓഫ് ദ സീരീസ് ആയി അബൂ സുൽത്താന്റെ ജുനൈദ് കുതിരാടത്തേയും
ബെസ്റ്റ് വിക്കറ്റ് കീപ്പറായി
സലീം മാവൂർ , ബൗളറായി ബിഎസ്ആർ ട്രേഡേഴ്സിന്റെ അൻഷിദ് ബാബുവിനെയും തിരഞ്ഞെടുത്തു.
മാവൂർ പോലീസ് സബ് ഇൻസ്പെക്ടർ പി രമേഷ് ബാബു ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് പി, റിജീഷ് ആവിലോറ .എന്നിവർ സംസാരിച്ചു.
അനസ് പി സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
രാഹുൽ മാവൂർ, പാലക്കോളിൽ ലത്തീഫ്, അസീസ് പാലക്കോൾ, വാഹിദ് കെ. വി,ഷംസു പള്ളിപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു.
Tags:
Mavoor News