സ്പീക്കേഴ്സ് ഫോറം സെഞ്ച്വറി സെഷൻ ആഘോഷിച്ചു.
ഫറോക്ക്:
രണ്ടര വർഷക്കാലമായി സ്പീക്കേഴ്സ് ഫോറം, ഫറോക്ക് സൗജന്യമായി നടത്തി വരുന്ന ‘പ്രസംഗ പരിശീലന ക്ലാസ്സിന്റെ’ നൂറാം എപ്പിസോഡ് “സെഞ്ച്വറി സെഷൻ” എന്ന പേരിൽ പേരിൽ സംഘടിപ്പിച്ചു.
വരും തലമുറയെ ലഹരി പോലെയുള്ള ദുഷ് പ്രവണതകളിൽ നിന്നും അകറ്റി സമൂഹ നന്മക്കായി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പീക്കേഴ്സ് ഫോറം പ്രവർത്തിക്കുന്നത്.
സെഞ്ച്വറി സെഷന്റെ ഉദ്ഘാടനം ഉമ്മർ പാണ്ടികശാല നിർവഹിച്ചു. കെ ഇ എൻ മുഖ്യപ്രഭാഷണം നടത്തി. സ്പീക്കേഴ്സ് ഫോറം ചെയർമാൻ അബ്ദുൽ ലത്തീഫ് ഇ കെ അധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ വി അഷറഫ്, മഹ്ബൂബ് കോഴിപ്പള്ളിയെ ചടങ്ങിൽ ആദരിച്ചു.
എം കെ ആഷിക്ക്, റസീന, എ കെ റഫീഖ്, അൽത്താഫ്, മമ്മു വി, സക്കീർ പാറക്കാട്ട്, നാസർ കെ, ഹസ്സൻ തൊണ്ടിയിൽ, അബ്ദുള്ള കാരട്ടിയാട്ടിൽ, റസാക്ക് ടി, കോയക്കുട്ടി, സ്പീക്കേഴ്സ് ഫോറം കൺവീനർ കെ ടി റസാക്ക്, അസ്‌കർ കളത്തിങ്ങൽ സംസാരിച്ചു.
Tags:
Kozhikode News