വെൽഫയർ പാർട്ടി കൺവെൻഷനും വഖഫ് ബില്ല് പ്രതിഷേധ പ്രകടനവും നടത്തി
പാഴൂർ:
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വെൽഫയർ പാർട്ടി യുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവൻഷനും വഖഫ് ബില്ലിനെതിരെ പ്രതിഷേധ പ്രകടനവും നടത്തി.ശാന്തി സദനത്തിൽ നടന്ന പ്രവർത്തക കൺവെൻഷൻ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ദീൻ ചെറുവാടി ക്ലാസ് നയിച്ചു...
പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ജലീൽ പുതിയോട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി മജീദ് സികെ. സ്വാഗതവും റസാഖ് ഇ.സി നന്ദിയും പറഞ്ഞു. തുടർന്ന് വഖഫ് ബില്ലിനെതിരെ പ്രതിഷേധ റാലിയും ബില്ല് കത്തിക്കലും നടന്നു. പി.വി.മുഹമ്മദ്, ഖാദർ ചൂലൂർ,എംടി മുഹമ്മദ്,എം. ഹസീബ്,എം.പി.അബ്ദുള്ള, മൊയ്തീൻ, ഇസ്ഹാഖ്,മൈമൂന,ഹഫ്സ, റുബീന, തുടങ്ങിയവർ നേതൃത്വം നല്കി.
Tags:
Mavoor News